Thursday, January 13, 2011

മകര സംക്രമം - ശോഭനമായ പദ വിന്യാസം .

മകര സംക്രമം - ശോഭനമായ പദ വിന്യാസം .

"ക്രമ പദ വിന്യാസേ" എന്ന ധാതുവില്‍ നിന്നാണ് സംക്രമം  എന്ന പദം ഉണ്ടായത്.ശോഭനമായ പദ വിന്യാസം  അഥവാ കാല്‍വെപ്പ്‌ എന്ന് അര്‍ഥം .

 സുര്യന്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശീകുന്നതിനാണ് സംക്രമം അഥവാ സംകാരന്തി എന്ന് പറയുന്നത്. മേടം മുതല്‍ മീനം വരെ പന്നത്രണ്ട് രാശികള്‍ ആണുള്ളത് . ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്കുള്ള സൂര്യന്‍റെ മാറ്റമാണ് മകര സംക്രമം. സുര്യന്‍ തന്‍റെ പുത്രനായ ശനിയെ , പുത്ര ഗൃഹത്തില്‍ ചെന്ന് കാണുകയും, കുടുബ സഹിതം ശനി സന്നിധിയില്‍ വസിക്കുന്ന കാലം കുടീയാണ് ഈ ഒരു മാസ കാലം . പിതൃ -പുത്ര ബന്ധങ്ങളുടെ തീവ്രതയാണ് ഇതു അനാവരണം ചെയുന്നത് .

ഉത്തരായണ പുണ്യ കാലത്തിന്‍റെ പ്രവേശന ദ്വാരമാണ് മകര സംക്രമം.  മകരം മുതല്‍ ആറു മാസകാലം ഉത്തരായണവു പിന്നീട് ആറു മാസം ദക്ഷിനായനവുമാണ്

കാലഗണന സമ്പ്രദായം അനുസരിച്ച് ദേവന്മാരുടെ പകലാണ്‌ ഉത്തരായനം. രാത്രി ദക്ഷിനായനവുമാണ്..ഇതു രണ്ടു ചേരുമ്പോള്‍ ദേവന്മാരുടെ ഒരു ദിവസവും മനുഷ്യരുടെ ഒരു സംവത്സരവുംമായിരിക്കും. ദൈവീക ശക്തികള്‍ കുടുതല്‍ ഉണര്ന്നിരിക്ക്കുന്ന കാലമാണ് ഉത്തരായണകാലം.  അതുകൊണ്ടുനാണ് നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തരായണകാലം തിരഞ്ഞെടുക്കുന്നത്. ദേവ പ്രതിഷ്ടാദി കര്‍മ്മങ്ങള്‍ നിര്‍വഹികുന്നത് ഈ സമയത്താണ് . ഭൂമിയില്‍ സുര്യ ചൈതന്യം കുടുട്തല്‍ അനുഭവപെടുന്നത് ഈ ഈ സമയത്താണ്

 ഉത്തരായനത്തില്‍ പകല്‍ സമയം കുടുതല്‍ ആണ്. കര്‍മ സാക്ഷിയായ സൂര്യ ദേവനെ മാതൃകയാക്കി കുടുതല്‍ നല്ല കര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ ഈ സംക്രമം നമ്മെ പ്രേരിപ്പികുന്നും. നമ്മുടെ കഴിഞ്ഞ കാലത്തേ വിലയിരുത്തി തിന്മയെ പരിപൂര്‍ണമായും ഇല്ലാതാക്കി കൊണ്ട് , നന്മയിലേക്ക് , വെളിച്ചത്തിലേക്ക് നിങ്ങാന്‍ വഴിയൊരുക്കുകയാണ് ഇത്തരം ഉത്ത്സവങ്ങള്‍. ഉത്ത്സവങ്ങള്‍ എന്ന പദത്തിനര്‍ത്ഥം മേല്പോട്ടുള്ള പ്രവാഹം എന്നാണ്.

ഭഗീരഥന്‍ ആകാശ ഗംഗയെ പിതൃ മോക്ഷത്തിനായി ഭൂമിയില്‍ കൊണ്ട് വന്നത് , വിഷ്ണു കൂര്‍മ അവതാരം കൈകൊണ്ട്ട്ത്, സ്വചന്താ മൃതുവായ ഭീഷ്മ ആചാര്യന്‍ മരണത്തെ പുല്‍കിയത് എല്ലാം ഈ ഉത്തരായനത്തില്‍ ആണ് .

ആതാമാവിന്റെയും  മനസിന്റെയും  ദേവന്‍മാരായ സുര്യ -ചന്ദ്രന്‍മാര്‍ക്ക്  ബാല്ധിക്യമുള്ള കാലമാണ് ഉത്തരായനം. അതുകൊണ്ട് തന്നെ നമ്മുടെ ആതാമാ-മനോ ബലം വര്‍ധിക്കുന്ന ഈ സമയത്ത് നല്ല കാര്യങ്ങള്‍ക്ക് ആരംഭം കുറിക്കണം

ഈ മകര സംക്രമ വേളയില്‍  നമുക്ക്  ശോഭനമായ പദ വിന്യാസം കുറിക്കാം . ഒരു നല്ല നാളേക്ക് വേണ്ടി, സ്വ ധര്‍മവും  കരമവും ഉത്സാഹത്തോടെ  നിര്‍വഹിച്ചു ഭാവി ശോഭാനമാക്കം

" ശരീരം മാദ്യം ഖലൂ ധര്‍മ്മ സാധനം "

" ശരീരം മാദ്യം ഖലൂ ധര്‍മ്മ സാധനം " എന്ന പ്രമാണത്തെ ആസ്പദമാക്കി ശരീരം, മനസ്, എന്നിവയെ ഉല്‍കൃഷ്ടമായ നിലയിലേക്ക് ഉയര്‍ത്തുവാനുള്ള ഭാരതീയ സാധന ക്രമമാണ് യോഗാസങ്ങള്‍  അഥവാ യോഗ.
ശരീരം, മനസ് എന്നിവയുടെ സുഖകരമായ അവസ്ഥ അതാണ് ആരോഗ്യം.  ശാരീരികവും മാനസികവും സര്‍വോപരി അത്മീയവുംമയി ഒരു മനുഷ്യനെ അത്യുന്നത പദവിയീലെക്ക് നയിക്കുന്നതിനായി ഋഷിശ്വരന്മാര്‍ വികസിപ്പിചെടുതതാണ് യോഗശാസ്ത്രം.

ദേവ -ഋഷി പ്രോക്തങ്ങളായ യോഗ സഹ്സ്സ്രബ്ധങ്ങളായി ഭാരതത്തില്‍ നിലനിന്നുപോന്നതാണ്. പക്ഷെ വൈദേശിക ആധിപത്യത്തോടെ ആത് നാമാവശേഷമായിതീരുകയനുണ്ടയത്. പക്ഷെ ആധുനിക ശാസ്ത്ര -ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദശകത്തിന്‍റെ പ്രാരംഭാത്തോടെ യോഗ ആഗോളാതലത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും ഒരു പ്രതിഭാസമായി പ്രചുര പ്രചാരം നേടുകയും ചെയുതു .

യോഗ എന്ന വാക്കിന്‍റെ അര്‍ത്ഥം ആത്മാവും, പരമാത്മാവും തമ്മിലുള്ള ചേര്‍ച്ച എന്നതാണ് . ഈശ്വര സാക്ഷാത്കാരം എന്നര്‍ത്ഥം. യമ, നിയമ , പ്രാണയാമ തത്വങ്ങള്‍ ഉള്‍പെട്ട യോഗയാണ് അഭ്യസിക്കേണ്ടാത്.

ശരീരത്തിന്‍റെ ആനധരികവും ബാഹ്യവുമായ എല്ലാ അവവയവങ്ങള്‍ക്കും
 ഊര്‍ജം പകരുന്ന ഹിതവും മിഥവുംമായ ക്രിയകള്‍ പതഞ്‌ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ വിവരിക്കുന്നു . ഒരു ഗുരുവിന്‍റെ ശിക്ഷണത്തിലാണ് യോഗ   അഭ്യസിക്കേണ്ടാത്

യോഗാഭ്യസഓ ഒരു ദിനചര്യ ആയി സ്വീകരികുന്നവര്‍ക്ക് ശാരീരികവും മാനസികവുംമായ യാതൊരു അസുഖവും ഉണ്ടാകില്ലെന്ന് നൂതന ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നു.

ശരിര മനസ്സുകളെ സുസജ്ജമാക്കികൊന്ദ് , സ്വധര്ര്‍മ , കര്‍മ്മ അനുഷ്ട്ടാനത്ത്തിലൂടെ മോക്ഷ പ്രാപ്തിയ്യെന്ന സനാതന ഭാരതീയ തത്ത്വം ഈ വര്‍ത്തമാന യുഗത്തില്‍  മനസിലാക്കുകയും പ്രവര്‍ത്തി പദത്തില്‍ കൊണ്ടുവരികയും വേണം.





Wednesday, January 12, 2011

ഒരാള്‍ക്ക് എത്ര ഭൂമി വേണം?

ഒരാള്‍ക്ക് എത്ര ഭൂമി വേണം?

വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരു കഥയുണ്ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്.

രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരം ചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാ­ക്കാം.

ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹ­മെന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. രാവിലെതന്നെ കൊട്ടാരത്തിലെത്തിയ പാഹമിന് രാജസേവകന്‍ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍ നടപ്പാരംഭിച്ചു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന് ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി. ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല. ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക് കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ അനസ്യൂതം തുടര്‍­ന്നു. ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് പാഹം എത്ര ഭൂമി സ്വന്തമാക്കി എന്ന് ചോദി­ച്ചു.

“ആറടി മണ്ണ്”! സേവകന്‍ ഉത്തരം പറ­ഞ്ഞു.

യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്? വെള്ളം കുടിക്കാതെയും ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു. ആറടി മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു.

ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്ടോ? മനസ്സിരുത്തി ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെ­യല്ലെ?

വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലിലല്ലേ നാമോരോരുത്തരും! ശരിക്കൊന്നു വിശ്രമിക്കാനാകാതെ, നന്നായി ഒന്നുറങ്ങാന്‍ കഴിയാതെ, കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിക്കാനാകാതെ, മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍ സാധിക്കാതെ എവിടേയ്ക്കാണീ ദ്രുതഗമ­നം?

വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്. ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍ ഇറങ്ങിയിരിക്കും. ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി വരുമ്പോഴേയ്ക്കും ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും. കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ അപൂര്‍വ്വമായിരിക്കും. ആരാധനയ്ക്കും കുട്ടായ്മയ്ക്കുമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും. എല്ലാം ബാങ്ക് ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി മാത്രം.

ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ് ഓവര്‍ടൈമൊക്കെ ധാരാളം ചെയ്യുന്നത്. പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന ചിന്തയും മനക്കോട്ടയിലുണ്ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയു­ന്നില്ല.

ഡയബെറ്റിസ് ആയതുകൊണ്‍ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി നില്‍ക്കുന്നതുകൊണ്‍ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍ എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി?

ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മനഃസാക്ഷി നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: എല്ലാം മറന്ന് ഓടിയതുകൊണ്ട് എന്തു നേടി? വിവിധ ഡോക്‌ടേഴ്‌സിന്റെ മുറികളില്‍ കയറിയിറങ്ങാനോ? സുന്ദര സൗധങ്ങള്‍ പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍ ചികിത്‌സ തേടി കിടക്കാനോ? വലിയ വീട്ടിലെ പാറ്റയുടെയും പല്ലിയുടെയും കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ?

കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല. അവരൊക്കെ നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമാകാകിയിരക്കുകയല്ലേ?
പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു ഗണിക്കാന്‍ അതുമാത്രം ഫലം.

 source : <http://keralites.net/>