Wednesday, January 11, 2017

വിവേക ദർശനം

ഭാരതീയ ദർശനങ്ങളുടെ മഹത്ത്വം ലോകജനതക്ക് മുമ്പിൽ അനാവൃതമാക്കിയ സ്വാമി വിവേകാനന്ദന്റെ ജീവതവും പ്രവർത്തനവും, എഴുത്തുകളും സമ്പൂർണ്ണ മാനവരാശിയുടെ സമഗ്രമായ ഉയർത്തെഴുന്നേൽപ്പിന് വേണ്ടിയുള്ളവ മാത്രമായിരുന്നു. സത്യന്വേഷി, കർമ്മയോഗി , വേദാന്തി, വിപ്ലവകാരി , ദാർശനികൻ, സാമൂഹ്യ പരിഷ്കർത്താവ്, മനുഷ്യ സ്നേഹി എന്നുവേണ്ട  വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത വിശേഷണങ്ങൾക്ക്  അതീതനായ ഉജ്ജ്വല മാതൃക പുരുഷനാണ് വിവേകാനന്ദൻ.

1863 ജനുവരി 12 ന് തിങ്കളാഴ്ച മകരസംക്രമ ദിനത്തിൽ ജനിച്ച സ്വാമിജി  തന്റെ ഹ്രസ്വമായ ജീവിത കാലയളവിൽ അതായത് വെറും 39 വയസ്സിനുള്ളിൽ ചെയ്ത് തീർത്ത മഹത്തായ കാര്യങ്ങൾ നിരവധിയാണ്. ലോക സാംസ്ക്കാരിക മണ്ഡലത്തിൽ തിളങ്ങുന്ന  കൈയൊപ്പ് പതിപ്പിച്ച് കൊണ്ട്  ഭാരതീയ യുവത്വത്തിന്റെ ജ്വലിക്കുന്ന പ്രതികമായി മാറി സ്വാമിജി.

പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിക്കാൻ ഭാരതത്തിന് ശക്തിയായത് ധർമ്മാധിഷ്ഠിതമായ ദാർശനിക ചിന്തകളും, സാംസ്കാരിക പൈതൃകവുംമാണ്. പാശ്ചാത്യവൽക്കരണം കലുഷിതമാക്കിയ ഇന്നത്തെ ലോകം ഒരു ആഗോള വിപണന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ലാഭേച്ചയോടെ മാത്രം പ്രവർത്തിക്കുന്ന  മനസ്സുകൾ ഭൗതിക നേട്ടങ്ങൾ മാത്രം ലക്ഷ്യം വെയ്ക്കുകയും അത് സർവ്വനാശത്തിലേക്കുള്ള പാതയൊരുക്കുകയും ചെയ്യുന്നു.

ഋഷി പ്രോക്തങ്ങളായ  ആധാരതത്ത്വങ്ങളെ  സ്വാംശീകരിച്ച് തിന്മയെ നന്മ കൊണ്ട് നേരിട്ട  യുവതയുടെ പ്രതീകമായ സ്വാമി വിവേകാനന്ദന്റെ കർമ്മചൈതന്യം പ്രസക്തിയാർജ്ജിക്കുന്ന വർത്തമാനത്തിൽ അദ്ദേഹത്തെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുകയെന്നത് തന്നെ പല സമകാലിക പ്രശ്നങ്ങൾക്കുംമുള്ള പരിഹാരമാർഗ്ഗമാണ്.

ഉപഭോഗ സംസ്ക്കാരവും ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും ഭാരതീയരിൽ സംക്രമിച്ച് വരുത്തിവെയ്ക്കുന്ന ദോഷങ്ങൾ ചില്ലറയല്ല . ഇത്തരം ഭീഷണികൾക്ക് ശാശ്വതമായ പരിഹാരം ഭാരതീയ ദർശനങ്ങളിൽ അടിയുറച്ച് നിൽക്കുക എന്നത് മാത്രമാണ്. പാശ്ചാത്യ രാഷ്ട്രങ്ങളിലെ വിവേകികൾ തിരിച്ചറിഞ്ഞ ഈ സത്യത്തിന്റെ പശ്ചാത്തലത്തിൽ അവർ ഉറ്റുനോക്കുന്നുത് ഭാരതെത്തയാണ് , നമ്മുടെ തത്ത്വ സംഹിതകളെയാണ്. ആദ്ധ്യാത്മികതയിൽ അധിഷ്ഠിതമായ പുരോഗമന ആശയങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കും മാത്രമെ നിലനിൽപ്പുള്ളു.

ഒരോ വ്യക്തിയുടെയും സമഗ്ര വികാസത്തിലൂടെ സ്വാമിജി ലക്ഷ്യമാക്കിയത് ലോക വ്യാപകമായ ഒരു ഉയർത്തെഴുന്നേൽപ്പായിരുന്നു. അലസത വെടിഞ്ഞ് സദാ ജാഗ്രതയോടെ കർമ്മനിരതരാകുവാൻ ആഹ്വാനം ചെയ്ത  അദ്ദേഹം ധർമ്മത്തിലടിയുറച്ച   നമ്മുടെ നാടിന്റെ മൂല്യവും ശക്തിയും ലോക ജനതക്ക് മുമ്പിൽ അവതരിപ്പിച്ചു. സ്വാമിജി തുടങ്ങി വെച്ച വിചാര വിപ്ലവത്തിന്റെ ദീപശിഖകൾ വിശ്വവ്യാപകമായി ദാർശനിക നവോത്ഥാനത്തിന്റെ വഴിവിളക്കായി മാറി.

ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിനെറ ഞരമ്പുകളും അതിമാനുഷികമായ ഇച്ഛാശക്തിയുമുള്ള യുവ തലമുറയുടെ അവശ്യകത ചുണ്ടിക്കാട്ടിയ സ്വാമിജി സമൂഹത്തിലെ അശരണരായവരെ
ഈശ്വതു ല്യം കരുതി സ്നേഹിച്ച് , സേവിച്ച് മുഖ്യധാരയിലോട്ട് കൊണ്ടുവരുന്ന സേവാ പ്രവർത്തനങ്ങളാണ് പരമാമായ പ്രവർത്തനമാണെന്ന് അടിവരയിട്ട് വ്യക്തമാക്കി. ഉച്ഛനീചത്വങ്ങളിലാത്ത , ഭാവഭേദ വിചാരങ്ങളില്ലാത്ത സമൂഹ നിർമ്മിതിക്കുതകുന്ന വിദ്യഭ്യാസ രീതിയാണ് നാം അവലംബിക്കേണ്ടതെന്ന് ബോധ്യപെടുത്തി.

ധനവും പദവിയും അധികാരവുമല്ല  ആവശ്യം ,ഹൃദയ വിശുദ്ധിയാണ്  വേണ്ടത് എന്ന വിവേക ചിന്ത നമ്മെ നയിക്കണ്ടേ തായിട്ടുണ്ട്. വ്യക്തികളും സമൂഹവും രാഷ്ട്രങ്ങളും മനുഷ്യരും പ്രകൃതിയും എല്ലാം തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്ന ലോകമാണ് സ്വാമിജി സ്വപ്നം കണ്ടത്. ഇടുങ്ങിയ ജാതി, മത, ദേശീയ ചിന്തകൾക്കതീതമായി വിശ്വ ശാന്തിയെന്ന ഉദാത്ത സങ്കൽപം സാദ്ധ്യമാവാൻ വിവേക ദർശനങ്ങൾക്കനുസൃതമായി ജീവിക്കുക എന്നതാണ് കാലം നമ്മോട് ആവശ്യപെ  ടുന്നത്.

വിഭീഷ് തിക്കോടി.
12-01. 2017

Wednesday, January 27, 2016

സന്തോഷത്തിന്റെ ഉറവകൾ



സന്തോഷം എന്നത് നമ്മുടെ കൈവശമുള്ള  പണം കൊണ്ട് അളന്നു നോക്കാൻ സാധ്യമല്ല .പക്ഷെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന വ്യക്തികൾ സമ്മാനിച്ച സുന്ദര നിമിഷങ്ങൾകൊണ്ട്‌ അത് അളക്കാം .എല്ലാം നല്ലതായതു കൊണ്ടു മാത്രമല്ല നാം സന്തോഷിക്കുന്നത് , മറിച്ച് ..എല്ലാത്തിലും നല്ലത് കാണാൻ സാധിക്കുമ്പോളാണ് സന്തോഷം കൈവരിക്കാനാവുക .നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈവശം തന്നെയായിരിക്കണം .അതു മറ്റുള്ളവരുടെ കീശയിൽ ആവരുത് ."സ്നേഹമെന്ന വികാരമാണ് സന്തോഷത്തിന്റെ താക്കോൽ".അത് മറ്റുള്ളവരുമായി പങ്കുവക്കുമ്പോഴാണ് വർദ്ധിക്കുന്നത്‌ .
നമ്മുടെ പ്രവൃത്തിയിലൂടെ    തിരിച്ചറിവിലൂടെ മാത്രം നമുക്കനുഭവിക്കാൻ സാധിക്കുന്ന അദ്ധ്യത്മികാനുഭൂതിയാണ് അത് .നാം എന്ത് ചിന്തിക്കുന്നു , പറയുന്നു , ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ്‌ സന്തോഷം കടന്നുവരുന്നത്‌ .നമുക്ക് ലഭിച്ച കഴിവുകളെ , അനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിക്കുക .പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ശക്തി തന്ന ഈശ്വരനെ പ്രാർത്ഥിച്ചു കൊണ്ട് എല്ലാവരിലുമുള്ള  നന്മയെ കാണുക .സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുകയാണെങ്കിൽ സന്തോഷ പൂർണ്ണമായ  ജീവിതം നമുക്കു സ്വന്തം .



     
               എപ്പൊഴും സന്തോഷമായി ട്ടിരിക്കാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത് , പക്ഷെ ..പല ആളുകൾക്കും സന്തോഷമില്ല എന്നതാണ് സത്യം .അതിന്റെ കാരണം സന്തോഷത്തിന്റെ രഹസ്യം അറിയില്ലെന്നത് തന്നെയാണ് .നേടുന്നതിൽ അല്ല മറിച്ച് പങ്കുയ്ക്കുമ്പോഴാണ് യഥാർത്ഥ സന്തോഷം കൈവരുന്നത് .നമുക്കുള്ളതു മറ്റുള്ളവർക്ക് കൂടി കൊടുക്കുക , അവർക്കു വേണ്ട സഹായം ചെയ്തുകൊടുക്കുക .എല്ലാവരും ഈശ്വരന്റെ അംശമാണെന്ന് കണ്ടു സ്നേഹിക്കുകയും , സേവിക്കുകയും ചെയ്യുക . അപ്പോഴാണ് യഥാർത്ഥ സന്തോഷം കൈവരുന്നത് .
ഇങ്ങനെ സമാജത്തിലെ മുഴുവൻ ആളുകളും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌താൽ ഭൂമിയിൽത്തന്നെ നമുക്ക് സ്വർഗ്ഗതുല്ല്യമായ ജീവിതം നയിക്കാം .ഇതാണ് സന്തോഷ ത്തിലേക്കുള്ള യഥാർത്ഥ വഴി .മറിച്ച് സ്വാർത്ഥപരമായ ചിന്തയിൽ തന്റെ സുഖം മാത്രം കാംക്ഷിച്ചു പ്രവർത്തിക്കുന്നവർ ക്രമേണ ദു:ഖത്തിന്റെ ആഴക്കടലി ലേക്കാണ് നീങ്ങുന്നത്‌ .സന്തോഷം നേടുന്നതിനായി ജീവിതം പോലും അപകടപ്പെടുത്തി , അരുതായ്മകളിലൂടെ പണവും മറ്റും സമ്പാദിക്കുന്നു .ഇങ്ങനെ നേടുന്ന സന്തോഷം നൈമിഷികമാണ് .സന്തോഷമുണ്ടാകാൻ ജൈവികമായ ആവശ്യങ്ങൾ തടസ്സമില്ലാതെ   നിർവ്വഹിക്കപ്പെടണം. പണം ഇത്തരം ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള ഒരു ഉപാധി മാത്രമാണ് .
               





 നമുക്ക് ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതം സന്തോഷത്തോടെ ജീവിക്കാൻ കുറുക്കു വഴികളൊന്നും ഇല്ല. പണം തീർച്ചയായും ജീവിത സൗകര്യങ്ങളെ മെച്ചപ്പെടുത്താൻ ഉപകരിക്കും .പക്ഷെ ,..അതോടൊപ്പം തന്നെ
മാനസികമായ സന്തോഷത്തിനും കൂടി മാർഗ്ഗങ്ങൾ നാം കണ്ടെത്തിയില്ലെങ്കിൽ സന്തോഷം വളരെ അകന്നുതന്നെ നിൽക്കും .
            
    ധർമ്മം - അർത്ഥം - കാമം - മോക്ഷം എന്നീ ചതുർവിധ പുരുഷാർത്ഥ ങ്ങളുടെ സന്തുലിതമായ ജീവിത രീതിയാണ് സന്തോഷത്തിന് റ്ഹ്ഷീശ്വരന്മാർ നമ്മെ പഠിപ്പിച്ചത് .ധർമ്മ മാർഗ്ഗത്തിലൂടെ മാത്രമായിരിക്കണം പണവും , ആഗ്രഹങ്ങളും നിറവേറ്റി പോകേണ്ടത് .ഒപ്പം ആദ്ധ്യാത്മികതയുടെ മടിത്തട്ടിലായിരിക്കണം ഭൌതികതയുടെ വികാസവും. എങ്കിൽ മാത്രമേ ശാശ്വതമായ സുഖം നമുക്കു പ്രാപ്യമാവുകയുള്ളൂ .

                  നിത്യജീവിതത്തിൽ ചില കാര്യങ്ങളിൽ നാം ശ്രദ്ധാലുക്കളായാൽ സന്തോഷം നമ്മുടെ കൂടെയുണ്ടാകും .
ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കണമെന്ന മോഹം ഉപേക്ഷിക്കുക , മറ്റുള്ളവരിൽ അസൂയപ്പെടാതിരിക്കുക , ജീവിതത്തിൽ നിരാശപ്പെടാതിരിക്കുക , മറ്റുള്ളവർക്ക്‌ നമ്മളോടുള്ള വിശ്വാസം നിലനിർത്താൻ പ്രയത്നിക്കുക ,ദൈവികതയിൽ വിശ്വസിക്കുക , സഹജീവികളെ സേവിക്കുക , ധാർമ്മികമായ ജീവിതം നയിക്കുക , വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം നൽകുക , നല്ല വാക്കുകൾ ഉപയോഗിക്കുക ...തുടങ്ങിയ സദ്പ്രവൃത്തികൾ ശീലിക്കുക .ക്രമേണ നമ്മുടെ ജീവിതത്തിൽ നാമറിയാതെ തന്നെ മാറ്റങ്ങൾ കൈവരും .അത് നമ്മെ സന്തോഷത്തിലേക്ക് നയിക്കും .കാമ - ക്രോധ - ലോഭ - മോഹ - മത മൽസരാദിക ലാണ് നമ്മുടെ സന്തോഷത്തിന്റെ ശത്രുക്കൾ .മേൽപ്പറഞ്ഞ ആറു ദുർ ഗുണങ്ങളേയും നിയന്ത്രിക്കാൻ നാം തയ്യാറാകണം .
                   ഭാരതത്തിലെ വേദമന്ത്രങ്ങളിലെ ഒരു പ്രധാന ശാന്തി മന്ത്രമാണിത് ;
         
           " ഓം സർവ്വേ ഭവന്തു സുഖിന :"
            " സർവ്വേ സന്തു നിരാമയ :"
            "സർവ്വേ ഭദ്രാണി പശ്യന്തൂ"
            "മാ കശ്ചിത് ദുഃഖ ഭാഗ് ഭവേത് "
                ഏല്ലാവർക്കും സുഖം ഭവിക്കട്ടെ , എല്ലാവരും രോഗമുക്താരായിരിക്കട്ടെ , എല്ലാവരും ശുഭാരംഭമായത്‌ മാത്രം ദർശി ക്കട്ടെ , ആരും തന്നെ ദു:ഖിക്കുകയും കഷ്ടപ്പെടാതെയും ഇരിക്കട്ടെ .
                ഇതാവണം നമ്മുടെ പ്രാർത്ഥന .എന്റെ സുഖം എന്നല്ല മറിച്ച് സർവ്വചരാചരങ്ങളുടെയും സുഖവും ക്ഷേമവും ആണ് നാം ആഗ്രഹിക്കേണ്ടത്.
"ലോക സമസ്ത സുഖിനോ ഭവന്തു "
എന്നതാകണം നമ്മുടെ കാഴ്ചപ്പാട്. ഭാരതത്തിലെ രാജാക്കന്മാരിൽ പ്രബലനായ ദുരന്ദിദേവന്റെ പ്രാർത്ഥന നമുക്കു മാതൃകയാക്കാം .
              "നത്വഹം കാമയോ രാജ്യം ,
              ന സ്വർഗ്ഗം ന പുനർഭവം ,
              കാമ യേ ദുഃഖ തപതാനം ,
              പ്രാണിനാം ആർത്തി നാശിനം "
                എനിക്ക്‌ രാജ്യമോ , സ്വർഗ്ഗമോ വേണ്ട .എനിക്കു മോക്ഷം പോലും വേണ്ട , വേദന അനുഭവിക്കുന്ന വരുടേയും , ദുഖിക്കുന്നവരുടേയും മോചനവും സന്തോഷവുമാണ് എനിക്ക് വേണ്ടത് .
                 എത്ര ഉദാത്തമായ പ്രാർത്ഥ നയാണ്‌ .ഈയൊരു സങ്കൽപ്പത്തിൽ ജീവിതം നയിക്കാൻ സാധിക്കുമെങ്കിൽ
ലോകത്തിനു മുഴുവൻ സന്തോഷവും ശാന്തിയും പകരാൻ നമുക്കു സാധിക്കും.
          
  
Vivekananda on Youth Awakening: His call and dream


                                                                                                                   
January 12th is celebrated as National Youth Day in India, and the date that marks Swami Vivekananda’s birth date ( 153rd  anniversary in 2016). Spreading the ideas and ideals of Swami Vivekananda among the youths of India is of great importance to India today. It is essential to wake up the eternal energy of the youth as well to spark the efforts to speed up the development process in our Nation.
To quote from the Government of India's communication with regard to the National Youth Day observance, 'it was felt that the philosophy of Swamiji and the ideals for which he lived and worked could be a great source of inspiration for the Indian Youth.”
Philosophies, teachings and ideas of Swami Vivekananda are  great cultural and traditional assets of India. Swami Vivekananda always believed it was necessary to harness the power of the youth to lead and nourish the historical culture of the country.
“Take up one idea. Make that one idea your life - think of it, dream of it, and live on that idea. Let the brain, muscles, nerves, every part of your body, be full of that idea, and just leave every other idea alone. This is the way to success. The brain and muscles must develop simultaneously. Iron nerves with an intelligent brain — and the whole world is at your feet.”
Succeeding in life is a primary aim of the human race. Success is a board subject that will involve, personal and professional life. For many it would involve a spiritual upliftment that will also realize their materialistic needs.
Many of Swamiji’s messages talk about the needs of humanity keeping in mind not to destroy our culture or faith. His vision talk of unity and peace for the whole of humanity. He believes that by transforming the citizen of the nation will in turn make his home prosper. With this change comes prosperity in his village, country and ultimately the whole Nation. His philosophy has been eye opener for the Nation and many nationalist oriented organizations. It is the duty of all Indians to carry forward his message to the whole world, not in words alone but in deeds too.
The power which helped Mother India to withstand and overcome the obstacles and colonization was her rich culture and heritage which is strongly based on spirituality. Today, westernization has made the whole world a  commercial platform. People have become selfish and material gain attained priority even at the cost of other’s life. This has become the root cause for all the chaos.
Swamiji believed in the power of youth and the  enthusiasm he showed in propagating the cultural modernism of Indian Philosophy, the relevance of his teachings attains more importance in the current world scenario. The western culture which is easily creeping into the Indian psychic can cause destructions that we can’t even imagine. The ultimate solution for all the issues faced by the world is to understand the Indian Philosophy which is built upon the concept of universal brotherhood and world peace ‘Loka Samastha Sukhino Bhavanthu’. The intellects of western world who has recognized this, are closely watching India through its development. They try to understand that magic in Indian culture and traditions, that helps it withstand any turbulences that passes over her. A development based on spirituality can only survive this scenario. It is our duty to lead India beyond this materialistic world.
Swami Vivekananda aimed at the renaissance of whole mankind through the overall development of an individual. He asked us to quit laziness. He was the one who unveiled the value and strength of Indian culture and heritage to the western world. The spark of intellectual revolution that Swamiji gave to the world paved way for the overall renaissance. Let us hope for a world, where one believes that helping the fellow beings in need is the real worship of God, where individual, society and nations exist as complementary to each other, where man and nature exist in pure harmony.
Let us not mislead our youth. Let us make ourselves responsible to guide them through the path of Swami Vivekananda who believed in the power of Indian culture. Let us concentrate more on practice than on preaching. Let us develop a service oriented society among us.
And the most effective way of spreading his message would be by living it and giving the world an example to identify with. By imbibing Swami’s message in our life, we become ambassadors of our nation and its civilization. There is nothing more patriotic than living the ideals of our rishis and heroes. Swamiji called for every Indians to stand up and stand by the philosophy of our nation with pride.

During this National Youth day let us  spark the spirit amongst our youth for the quest of knowledge on our Bharat's vast spiritual, scientific and philosophical knowledge.

Vibheesh Tikkodi

Tuesday, February 1, 2011

Overall Development of Shabrimala- An overview

"ശബരിമല    സമഗ്ര  വികസനം    ഒരവലോകനം"

ശബരിമല പുല്ലുമേട് അപകടത്തിലുടെ മകര സംക്രമ ദിവസം ജീവന്‍ പൊലിഞ്ഞ അയ്യപ്പ ഭക്തരുടെ ആത്മ ശാന്തിക്കായി സ്മരണാഅഞ്ജലികള്‍ അര്പിച്ചുകൊണ്ട് നിങ്ങളുടെ ശ്രദ്ധ ഗൗരവതരമായ വിഷയത്തിലേക്ക് ക്ഷണിക്കുകകയാണ്‌.


നമ്മുടെ ഭരണാധികാരികളുടെയും , നിയമപാലകരുടെയും  വികലമായ നയ പരിപാടികളുടെയും , ദീര്ഘ  വീക്ഷണമില്ലാത്ത പദ്ധതികളുടെയും ഫലമായി  മനുഷ്യ നിര്‍മിതമായ ഒരു മഹാ ദുരന്തത്തിനു നാം സാക്ഷിളായി.

പരസ്പരം പഴിചാരിയും. വിശാസ്വത്തിന്റെ തീവ്രതയെ ചോദ്യം ചെയ്തും, മകര ജ്യോതിയെ സംബന്ധിച് അനാവശ്യമായ വിവാദങ്ങള്‍ക്ക്   തിരികൊലുത്തുകയും തത് ഫലമായി ജന ശ്രദ്ധ തിരിച്ചുവിടുകൊണ്ട് ദുരന്തതിന്ന്റെ ധാരമിക ഉത്തരവാദിത്വത്തില്‍ നിന്ന്  ഒളിച്ചോടാന്‍ ശ്രമിക്കുകയാണ് ഭരണാധികാരികള്‍

പുല്ലുമേട് ദുരന്തം അക്ഷരംപ്രതി മനുഷ്യനിര്‍മിതമാണ്‌. ദശ ലക്ഷകണക്കിന് ഭക്തര്‍ എത്തിച്ചേരുന്ന ശബരിമല ദേവ- സ്ഥാനത്തും പുല്ലുമേട്  ഉള്‍പെടെയുള്ള വന പ്രദേശങ്ങളിലും ശരിയായ സുരക്ഷാ ക്റമികരണങ്ങളും അനുബന്ധ സൌകര്യങ്ങളും ഒരുക്കുന്നതില്‍ ഗവണ്മെന്റ്, പോലിസ്, വനം വകുപ്പുകള്‍ തികഞ്ഞ അനാസ്ഥയും അലംഭാവവുമാണ് പ്രകടിപിച്ചത്.ദുരന്തത്തിന്റ്റെ  രണ്ടു ദിവസം മുന്‍പ്‌ ബഹു കേരള ഹൈകോടാതി ഇതു ചൂണ്ടികാണിക്കുകയും ചെയ്തു. പ്രമുഖ മാധ്യമങ്ങള്‍ ഇതു ജന ശ്രദ്ധയില്‍ പെടുതിയിട്ടുമുണ്ട്.

ശബരിമല സമഗ്ര വികസനം എന്ന ലക്‌ഷ്യം രാജ്യത്തെ ദശലക്ഷകനക്കിനുളള ഭകതരുടെ സ്വപനമാണ്. പക്ഷെ ശബരിമല  വികസനം  എന്ത് കൊണ്ട് ഒരു മരീചികയായി നീള്ളുന്നു???. അതിനുത്തരം കണ്ടെത്തുകയും അതിനു ആവശ്യമായ നിയമ നടപടികള്‍ അവിഷകരിക്കാന്‍ അധികാരികളെ സജ്ജമാക്ക്നുള്ള അര്ര്‍ജവം നാം പ്രകടിപ്പിക്കെട്നിയിരിക്കുന്നു.

 ശബരിമല സമഗ്ര വികസനം എന്നതിന് വിഘാതമായി നില്‍ക്കുന്ന വെല്ലുവിളികള്‍ എന്താണ്? . എങ്ങിന നമ്മുക്ക് ലക്‌ഷ്യം കൈവരിക്കാം എന്നതിനെ കുറിച് നാം ഏവരും ബോധവാന്മാരാവണം . ഇച്ചാ ശക്തിയുള്ള ഭരണകുടത്തിനു മാത്രമേ ഈ പ്രശനത്തിന് പരിഹാരം നല്കാന്‍ സാധിക്കു.  അതിനായ് ശക്തമായ അവബോധ പ്രവര്‍ത്തനം അനിവാര്യമാണ്.

പ്രതിവര്‍ഷം ശബരിമല ദര്‍ശനത്തിനു എത്തുന്ന തീര്‍ത്ഥാടാകരുടെ സംഖ്യ 30  ശതമാനമാണ് വര്ധികുന്നത്. 500  കോടി രൂപയാണ്  പ്രതിവര്‍ഷം പ്രത്യക്ഷ -പരോക്ഷ നികുതിയിനത്തില്‍ ശബരിമല തീര്‍ത്ഥാടനം വഴി സര്‍കാരിനു ലഭികുന്നത്. ഇതിനു പകരമായി യാതൊന്നു സര്‍ക്കാര്‍ ചെയുന്നില്ല. അതിനു ഉത്തമ ഉദാഹരണമാണ്‌ പമ്പാ നദിയുടെ ശോച്യാവസ്ഥ, ശബരിമല കുടിവെള്ള പ്രശനം,....... എന്നിവ.

ദേവസ്വത്തിന്‍റെ വരുമാനം ആയിരകണക്കിന് കോടികളാണ്. ഭ്കതര്‍ക്ക് ക്ലേശങ്ങള്‍ ഇല്ലാതെ ആശാസ്വകരമായ രീതിയില്‍ മന സംതൃപ്തി കൈവരിക്കുന്നതിനായ് തീര്‍ത്ഥാടനം, ദര്‍ശനം ഇവ സാധ്യമാക്കുക എന്ന ലക്‌ഷ്യം വിസ്മരിച്ചുകൊണ്ട് കോടാനുകോടി ഭക്തരെ മാനസികമായു , ശരിരികമായു, സാമ്പത്തികമായു  ചുക്ഷണം ചെയ്തുകൊണ്ട് ഖജനാവ് നിറക്കാനുള്ള ഒരു സംവിധാനമായി നമ്മുടെ ദേവസ്വ- ബോര്‍ഡ്  മാറിയിരിക്കുന്നു . ഓരേ വര്‍ഷവും ആശങ്കയും ഉത്കണ്ഠയും വര്ധിപിക്കുന്ന തരത്തിലാണ് സമീപനം.

ശബരിമല സമഗ്ര വികസനം നേരിടുന്ന വെല്ലുവിളികള്‍

1 .  സര്‍ക്കാര്‍ സമീപനം.
2 .  വന ഭൂമിയുടെ ലഭ്യത
3 . ദീര്‍ഘ കാല പദ്ധതികളുടെ അഭാവം .
4 . സുരക്ഷാ കാര്യങ്ങളിലെ അശാസ്ത്രിയമായ സംവിധാനം .
5 . വിവിധ വകുപ്പുകള്‍ത്തമിലുള്ള എകൊപനത്തിന്‍റെ  കുറവ്
6 . സര്‍ക്കാര്‍- ദേവസ്വ- ബോര്‍ഡ്   അഭിപ്രായ ഭിന്നത.
7 . തീരുമാനങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പിഴവുകള്‍ .
8 . കൃതമായ മേല്‍നോട്ടത്തിന്‍റെ അഭാവം.

മേല്‍ പറഞ്ഞ പ്രശങ്ങള്‍ പരിഹരികുന്നതിനായ് ഒരായിരം നിര്‍ദേശങ്ങള്‍, പദ്ധതികള്‍, മാര്‍ഗങ്ങള്‍ ,  സര്‍ക്കാര്‍ ഏജന്‍സികളും, ഹൈന്ദവ സംഘടനകളും ഇതിനകം തയാറാക്കി അധികാരികള്‍ക്ക് നല്കികഴിഞ്ഞു. പക്ഷെ അതൊക്കെ പേപ്പറുകളില്‍ മാത്രം ഒതുങ്ങുന്ന  അവസ്ഥ വിശേഷമാണ് നാം കാണുന്നത്. കൂടിലോചന യോഗങ്ങള്‍ അല്ല നമുക്ക് വേണ്ടത് , വികസനത്തിനായുള്ള കര്‍മ്മങ്ങളാണ്‌ വേണ്ടത്. ഓരേ വര്‍ഷവും  തീര്‍ത്ഥാടനം ആരംഭിക്കുന്ന സമയത്തുള്ള ഹ്രസ്വ കാല പദ്ധതികള്‍ക് പകരം  ദീര്‍ഘ കാല പദ്ധതികള്‍ വേണം.ദുരന്തം വരുമ്പോഴുള്ള സുരക്ഷാ ക്രമികരണമല്ല , മറിച് സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍  തിരുപതി ദേവ സ്ഥാനത്തെ സംവിധാനങ്ങള്‍ പോലെ ഇവിടെ  ശാസ്ത്രിയ രീതികള്‍ നടപ്പിലാക്കണം .

ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഹൈ പവര്‍ കമ്മിടി നിര്‍ദേശിച്ച ക്യു -കോമ്പ്ലക്കസ് , പമ്പ- സന്നിധാനം റോപ് -വെ , ഇരുനില  നട പന്തല്‍ , സ്വാമി അയ്യപന്‍ റോഡ്‌ വികസനം , അപ്പം- അരവണ നിറമാണ കേന്ദ്രം , ഇവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തന്നെ ആശാവഹമല്ല.

ശാസ്ത്രിയമായ പഠനത്തില്ലുടെ , ഭൂമി ശാസ്ത്ര പരമായ പ്രേത്യകതകള്‍ മനസിലാക്കി തീര്തടകര്‍ക്ക് ആവശ്യമായ , പൂര്‍ണമായ ഒരുക്കി നല്കുന്നതോടപ്പം , കാനന ക്ഷേക്ത്രമായ ശബരിമലയുടെ സവിസേഷതകള്‍ നിലനിര്‍ത്തികൊണ്ട് ആധുനിക രീതിയിലുടെ വികസനം സാധ്യമാക്കണം.

ശബരിമല മാസ്റ്റര്‍ പ്ലാന്‍, സംസ്ഥാന പോലിസ് വകുപ്പ് നിര്‍ദേശങ്ങള്‍, ഹിന്ദു ഐക്യ വേദിയുടെ ഹരി വരാസനം പദ്ധതി , രുദ്ര വനം പദ്ധതി, എന്നിവ ബഹു മുഖമായ ദര്‍ശനത്തിലുടെ, എകൊപനതിളുടെ  നടപ്പാകണം .

വികസനത്തിന് തടസമായി നില്‍ക്കുന്ന വന ഭൂമി ലഭ്യമാക്കാന്‍ വേണ്ടി കേന്ദ്ര -രാഷ്ട്രീയ ഇടപ്ടലുകള്‍ , സാധ്യമാക്കി വിശേഷാല്‍ പ്രധാനമന്ത്രിയുടെ  ശ്രദ്ധ ക്ഷണിക്കാന്‍ സംസഥാന ഭരണ കുടം തയാറാവണം.നമ്മുടെ അയാള്‍ സംസഥാനങ്ങളുടെ സഹകരണം സാധ്യമാക്കി , കൂടയ്മയില്ടെ ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ കേരള സര്‍ക്കാര്‍ അടിയിന്തിരമായി നടപടികള്‍ സീകരിക്കണം .
ശബരിമല പ്രേത്യക സോണ്‍ ആയി നിയമ നിര്‍മാണം നടത്തി ശുചികരണം, താമസം, ഭക്ഷണം,പാര്‍ക്കിംഗ്, സുരക്ഷ, എന്നി സൌകര്യങ്ങള്‍ ശാസ്ത്രിയമായ രീതിയില്‍ ഒരുക്കണം.
ഭക്തര്‍ക്ക് വെള്ളം, വെളിച്ചം, സുരക്ഷ എന്നിവ നല്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് .

ആത്മാവ്  നെയ്യ് ആയി പരമാത്മ ചൈതന്യത്തില്‍ അഭിഷേകം ചെയ്യുന്ന , ശരിരം നാളികേരമായി ആഴിയില്‍ അര്‍പ്പിക്കുന്ന ഭക്തര്‍, മനുഷ്യരിലും , സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന, സനാതന ധര്‍മ്മത്തിന്‍റെ പ്രതിരുപമായി തത്വമസി എന്ന മഹാ വാക്യം വിളിച്ചോതുന്ന തീര്‍ത്ഥാടന കേന്ദ്രം. ജാതി, മത, ദേശ,വര്‍ഗ്ഗ , പദവി ഭേദമന്യേ സമത്വത്തിന്‍റെ അനശ്വര സന്ദേശം പകരുന്ന ആരാധനാലയം. ഇതൊക്കെ ശബരിമല ദേവ സ്ഥാനത്തിനു മാത്രം സ്വന്തമായ സവിസേഷതകള്‍ .

സുഗമമായ ദര്‍ശനം, സുരക്ഷിതമായ തീര്‍ത്ഥാടനം, ഒപ്പം സമഗ്ര  വികസനം ,  ഈലകഷ്യ സാക്ഷാത്കരത്തിനായ്‌ ജനകീയ പ്രവര്‍ത്തനങ്ങള്‍ രാജ്യമാനം ഊര്ജിതമാക്കണം.

 ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി മാറിയാലെ സമഗ്ര  വികസനം  പൂര്‍ണമായി സാധ്യമാവുകയുള്ളു. അതിനാവട്ടെ നമ്മുടെ ഇനിയുള്ള  പ്രവര്‍ത്തങ്ങള്‍.  മാറ്റം അനിവാര്യം, നന്മയുടെ പ്രകാശം പരത്തുന്ന ധാര്‍മിക പ്രവര്‍ത്തങ്ങള്‍ അതാണ് ഈ കാലഘട്ടത്തിനു ആവശ്യം.



Thursday, January 13, 2011

മകര സംക്രമം - ശോഭനമായ പദ വിന്യാസം .

മകര സംക്രമം - ശോഭനമായ പദ വിന്യാസം .

"ക്രമ പദ വിന്യാസേ" എന്ന ധാതുവില്‍ നിന്നാണ് സംക്രമം  എന്ന പദം ഉണ്ടായത്.ശോഭനമായ പദ വിന്യാസം  അഥവാ കാല്‍വെപ്പ്‌ എന്ന് അര്‍ഥം .

 സുര്യന്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശീകുന്നതിനാണ് സംക്രമം അഥവാ സംകാരന്തി എന്ന് പറയുന്നത്. മേടം മുതല്‍ മീനം വരെ പന്നത്രണ്ട് രാശികള്‍ ആണുള്ളത് . ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്കുള്ള സൂര്യന്‍റെ മാറ്റമാണ് മകര സംക്രമം. സുര്യന്‍ തന്‍റെ പുത്രനായ ശനിയെ , പുത്ര ഗൃഹത്തില്‍ ചെന്ന് കാണുകയും, കുടുബ സഹിതം ശനി സന്നിധിയില്‍ വസിക്കുന്ന കാലം കുടീയാണ് ഈ ഒരു മാസ കാലം . പിതൃ -പുത്ര ബന്ധങ്ങളുടെ തീവ്രതയാണ് ഇതു അനാവരണം ചെയുന്നത് .

ഉത്തരായണ പുണ്യ കാലത്തിന്‍റെ പ്രവേശന ദ്വാരമാണ് മകര സംക്രമം.  മകരം മുതല്‍ ആറു മാസകാലം ഉത്തരായണവു പിന്നീട് ആറു മാസം ദക്ഷിനായനവുമാണ്

കാലഗണന സമ്പ്രദായം അനുസരിച്ച് ദേവന്മാരുടെ പകലാണ്‌ ഉത്തരായനം. രാത്രി ദക്ഷിനായനവുമാണ്..ഇതു രണ്ടു ചേരുമ്പോള്‍ ദേവന്മാരുടെ ഒരു ദിവസവും മനുഷ്യരുടെ ഒരു സംവത്സരവുംമായിരിക്കും. ദൈവീക ശക്തികള്‍ കുടുതല്‍ ഉണര്ന്നിരിക്ക്കുന്ന കാലമാണ് ഉത്തരായണകാലം.  അതുകൊണ്ടുനാണ് നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തരായണകാലം തിരഞ്ഞെടുക്കുന്നത്. ദേവ പ്രതിഷ്ടാദി കര്‍മ്മങ്ങള്‍ നിര്‍വഹികുന്നത് ഈ സമയത്താണ് . ഭൂമിയില്‍ സുര്യ ചൈതന്യം കുടുട്തല്‍ അനുഭവപെടുന്നത് ഈ ഈ സമയത്താണ്

 ഉത്തരായനത്തില്‍ പകല്‍ സമയം കുടുതല്‍ ആണ്. കര്‍മ സാക്ഷിയായ സൂര്യ ദേവനെ മാതൃകയാക്കി കുടുതല്‍ നല്ല കര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ ഈ സംക്രമം നമ്മെ പ്രേരിപ്പികുന്നും. നമ്മുടെ കഴിഞ്ഞ കാലത്തേ വിലയിരുത്തി തിന്മയെ പരിപൂര്‍ണമായും ഇല്ലാതാക്കി കൊണ്ട് , നന്മയിലേക്ക് , വെളിച്ചത്തിലേക്ക് നിങ്ങാന്‍ വഴിയൊരുക്കുകയാണ് ഇത്തരം ഉത്ത്സവങ്ങള്‍. ഉത്ത്സവങ്ങള്‍ എന്ന പദത്തിനര്‍ത്ഥം മേല്പോട്ടുള്ള പ്രവാഹം എന്നാണ്.

ഭഗീരഥന്‍ ആകാശ ഗംഗയെ പിതൃ മോക്ഷത്തിനായി ഭൂമിയില്‍ കൊണ്ട് വന്നത് , വിഷ്ണു കൂര്‍മ അവതാരം കൈകൊണ്ട്ട്ത്, സ്വചന്താ മൃതുവായ ഭീഷ്മ ആചാര്യന്‍ മരണത്തെ പുല്‍കിയത് എല്ലാം ഈ ഉത്തരായനത്തില്‍ ആണ് .

ആതാമാവിന്റെയും  മനസിന്റെയും  ദേവന്‍മാരായ സുര്യ -ചന്ദ്രന്‍മാര്‍ക്ക്  ബാല്ധിക്യമുള്ള കാലമാണ് ഉത്തരായനം. അതുകൊണ്ട് തന്നെ നമ്മുടെ ആതാമാ-മനോ ബലം വര്‍ധിക്കുന്ന ഈ സമയത്ത് നല്ല കാര്യങ്ങള്‍ക്ക് ആരംഭം കുറിക്കണം

ഈ മകര സംക്രമ വേളയില്‍  നമുക്ക്  ശോഭനമായ പദ വിന്യാസം കുറിക്കാം . ഒരു നല്ല നാളേക്ക് വേണ്ടി, സ്വ ധര്‍മവും  കരമവും ഉത്സാഹത്തോടെ  നിര്‍വഹിച്ചു ഭാവി ശോഭാനമാക്കം

" ശരീരം മാദ്യം ഖലൂ ധര്‍മ്മ സാധനം "

" ശരീരം മാദ്യം ഖലൂ ധര്‍മ്മ സാധനം " എന്ന പ്രമാണത്തെ ആസ്പദമാക്കി ശരീരം, മനസ്, എന്നിവയെ ഉല്‍കൃഷ്ടമായ നിലയിലേക്ക് ഉയര്‍ത്തുവാനുള്ള ഭാരതീയ സാധന ക്രമമാണ് യോഗാസങ്ങള്‍  അഥവാ യോഗ.
ശരീരം, മനസ് എന്നിവയുടെ സുഖകരമായ അവസ്ഥ അതാണ് ആരോഗ്യം.  ശാരീരികവും മാനസികവും സര്‍വോപരി അത്മീയവുംമയി ഒരു മനുഷ്യനെ അത്യുന്നത പദവിയീലെക്ക് നയിക്കുന്നതിനായി ഋഷിശ്വരന്മാര്‍ വികസിപ്പിചെടുതതാണ് യോഗശാസ്ത്രം.

ദേവ -ഋഷി പ്രോക്തങ്ങളായ യോഗ സഹ്സ്സ്രബ്ധങ്ങളായി ഭാരതത്തില്‍ നിലനിന്നുപോന്നതാണ്. പക്ഷെ വൈദേശിക ആധിപത്യത്തോടെ ആത് നാമാവശേഷമായിതീരുകയനുണ്ടയത്. പക്ഷെ ആധുനിക ശാസ്ത്ര -ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദശകത്തിന്‍റെ പ്രാരംഭാത്തോടെ യോഗ ആഗോളാതലത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും ഒരു പ്രതിഭാസമായി പ്രചുര പ്രചാരം നേടുകയും ചെയുതു .

യോഗ എന്ന വാക്കിന്‍റെ അര്‍ത്ഥം ആത്മാവും, പരമാത്മാവും തമ്മിലുള്ള ചേര്‍ച്ച എന്നതാണ് . ഈശ്വര സാക്ഷാത്കാരം എന്നര്‍ത്ഥം. യമ, നിയമ , പ്രാണയാമ തത്വങ്ങള്‍ ഉള്‍പെട്ട യോഗയാണ് അഭ്യസിക്കേണ്ടാത്.

ശരീരത്തിന്‍റെ ആനധരികവും ബാഹ്യവുമായ എല്ലാ അവവയവങ്ങള്‍ക്കും
 ഊര്‍ജം പകരുന്ന ഹിതവും മിഥവുംമായ ക്രിയകള്‍ പതഞ്‌ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ വിവരിക്കുന്നു . ഒരു ഗുരുവിന്‍റെ ശിക്ഷണത്തിലാണ് യോഗ   അഭ്യസിക്കേണ്ടാത്

യോഗാഭ്യസഓ ഒരു ദിനചര്യ ആയി സ്വീകരികുന്നവര്‍ക്ക് ശാരീരികവും മാനസികവുംമായ യാതൊരു അസുഖവും ഉണ്ടാകില്ലെന്ന് നൂതന ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നു.

ശരിര മനസ്സുകളെ സുസജ്ജമാക്കികൊന്ദ് , സ്വധര്ര്‍മ , കര്‍മ്മ അനുഷ്ട്ടാനത്ത്തിലൂടെ മോക്ഷ പ്രാപ്തിയ്യെന്ന സനാതന ഭാരതീയ തത്ത്വം ഈ വര്‍ത്തമാന യുഗത്തില്‍  മനസിലാക്കുകയും പ്രവര്‍ത്തി പദത്തില്‍ കൊണ്ടുവരികയും വേണം.





Wednesday, January 12, 2011

ഒരാള്‍ക്ക് എത്ര ഭൂമി വേണം?

ഒരാള്‍ക്ക് എത്ര ഭൂമി വേണം?

വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരു കഥയുണ്ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്.

രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരം ചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാ­ക്കാം.

ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹ­മെന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. രാവിലെതന്നെ കൊട്ടാരത്തിലെത്തിയ പാഹമിന് രാജസേവകന്‍ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍ നടപ്പാരംഭിച്ചു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന് ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി. ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല. ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക് കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ അനസ്യൂതം തുടര്‍­ന്നു. ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് പാഹം എത്ര ഭൂമി സ്വന്തമാക്കി എന്ന് ചോദി­ച്ചു.

“ആറടി മണ്ണ്”! സേവകന്‍ ഉത്തരം പറ­ഞ്ഞു.

യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്? വെള്ളം കുടിക്കാതെയും ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു. ആറടി മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു.

ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്ടോ? മനസ്സിരുത്തി ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെ­യല്ലെ?

വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലിലല്ലേ നാമോരോരുത്തരും! ശരിക്കൊന്നു വിശ്രമിക്കാനാകാതെ, നന്നായി ഒന്നുറങ്ങാന്‍ കഴിയാതെ, കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിക്കാനാകാതെ, മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍ സാധിക്കാതെ എവിടേയ്ക്കാണീ ദ്രുതഗമ­നം?

വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്. ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍ ഇറങ്ങിയിരിക്കും. ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി വരുമ്പോഴേയ്ക്കും ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും. കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ അപൂര്‍വ്വമായിരിക്കും. ആരാധനയ്ക്കും കുട്ടായ്മയ്ക്കുമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും. എല്ലാം ബാങ്ക് ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി മാത്രം.

ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ് ഓവര്‍ടൈമൊക്കെ ധാരാളം ചെയ്യുന്നത്. പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന ചിന്തയും മനക്കോട്ടയിലുണ്ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയു­ന്നില്ല.

ഡയബെറ്റിസ് ആയതുകൊണ്‍ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി നില്‍ക്കുന്നതുകൊണ്‍ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍ എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി?

ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മനഃസാക്ഷി നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: എല്ലാം മറന്ന് ഓടിയതുകൊണ്ട് എന്തു നേടി? വിവിധ ഡോക്‌ടേഴ്‌സിന്റെ മുറികളില്‍ കയറിയിറങ്ങാനോ? സുന്ദര സൗധങ്ങള്‍ പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍ ചികിത്‌സ തേടി കിടക്കാനോ? വലിയ വീട്ടിലെ പാറ്റയുടെയും പല്ലിയുടെയും കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ?

കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല. അവരൊക്കെ നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമാകാകിയിരക്കുകയല്ലേ?
പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു ഗണിക്കാന്‍ അതുമാത്രം ഫലം.

 source : <http://keralites.net/>