സന്തോഷത്തിന്റെ ഉറവകൾ
സന്തോഷം എന്നത് നമ്മുടെ കൈവശമുള്ള പണം കൊണ്ട് അളന്നു നോക്കാൻ സാധ്യമല്ല .പക്ഷെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന വ്യക്തികൾ സമ്മാനിച്ച സുന്ദര നിമിഷങ്ങൾകൊണ്ട് അത് അളക്കാം .എല്ലാം നല്ലതായതു കൊണ്ടു മാത്രമല്ല നാം സന്തോഷിക്കുന്നത് , മറിച്ച് ..എല്ലാത്തിലും നല്ലത് കാണാൻ സാധിക്കുമ്പോളാണ് സന്തോഷം കൈവരിക്കാനാവുക .നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈവശം തന്നെയായിരിക്കണം .അതു മറ്റുള്ളവരുടെ കീശയിൽ ആവരുത് ."സ്നേഹമെന്ന വികാരമാണ് സന്തോഷത്തിന്റെ താക്കോൽ".അത് മറ്റുള്ളവരുമായി പങ്കുവക്കുമ്പോഴാണ് വർദ്ധിക്കുന്നത് .
നമ്മുടെ പ്രവൃത്തിയിലൂടെ തിരിച്ചറിവിലൂടെ മാത്രം നമുക്കനുഭവിക്കാൻ സാധിക്കുന്ന അദ്ധ്യത്മികാനുഭൂതിയാണ് അത് .നാം എന്ത് ചിന്തിക്കുന്നു , പറയുന്നു , ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് സന്തോഷം കടന്നുവരുന്നത് .നമുക്ക് ലഭിച്ച കഴിവുകളെ , അനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിക്കുക .പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ശക്തി തന്ന ഈശ്വരനെ പ്രാർത്ഥിച്ചു കൊണ്ട് എല്ലാവരിലുമുള്ള നന്മയെ കാണുക .സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുകയാണെങ്കിൽ സന്തോഷ പൂർണ്ണമായ ജീവിതം നമുക്കു സ്വന്തം .
എപ്പൊഴും സന്തോഷമായി ട്ടിരിക്കാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത് , പക്ഷെ ..പല ആളുകൾക്കും സന്തോഷമില്ല എന്നതാണ് സത്യം .അതിന്റെ കാരണം സന്തോഷത്തിന്റെ രഹസ്യം അറിയില്ലെന്നത് തന്നെയാണ് .നേടുന്നതിൽ അല്ല മറിച്ച് പങ്കുയ്ക്കുമ്പോഴാണ് യഥാർത്ഥ സന്തോഷം കൈവരുന്നത് .നമുക്കുള്ളതു മറ്റുള്ളവർക്ക് കൂടി കൊടുക്കുക , അവർക്കു വേണ്ട സഹായം ചെയ്തുകൊടുക്കുക .എല്ലാവരും ഈശ്വരന്റെ അംശമാണെന്ന് കണ്ടു സ്നേഹിക്കുകയും , സേവിക്കുകയും ചെയ്യുക . അപ്പോഴാണ് യഥാർത്ഥ സന്തോഷം കൈവരുന്നത് .
ഇങ്ങനെ സമാജത്തിലെ മുഴുവൻ ആളുകളും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ ഭൂമിയിൽത്തന്നെ നമുക്ക് സ്വർഗ്ഗതുല്ല്യമായ ജീവിതം നയിക്കാം .ഇതാണ് സന്തോഷ ത്തിലേക്കുള്ള യഥാർത്ഥ വഴി .മറിച്ച് സ്വാർത്ഥപരമായ ചിന്തയിൽ തന്റെ സുഖം മാത്രം കാംക്ഷിച്ചു പ്രവർത്തിക്കുന്നവർ ക്രമേണ ദു:ഖത്തിന്റെ ആഴക്കടലി ലേക്കാണ് നീങ്ങുന്നത് .സന്തോഷം നേടുന്നതിനായി ജീവിതം പോലും അപകടപ്പെടുത്തി , അരുതായ്മകളിലൂടെ പണവും മറ്റും സമ്പാദിക്കുന്നു .ഇങ്ങനെ നേടുന്ന സന്തോഷം നൈമിഷികമാണ് .സന്തോഷമുണ്ടാകാൻ ജൈവികമായ ആവശ്യങ്ങൾ തടസ്സമില്ലാതെ നിർവ്വഹിക്കപ്പെടണം. പണം ഇത്തരം ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള ഒരു ഉപാധി മാത്രമാണ് .
നമുക്ക് ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതം സന്തോഷത്തോടെ ജീവിക്കാൻ കുറുക്കു വഴികളൊന്നും ഇല്ല. പണം തീർച്ചയായും ജീവിത സൗകര്യങ്ങളെ മെച്ചപ്പെടുത്താൻ ഉപകരിക്കും .പക്ഷെ ,..അതോടൊപ്പം തന്നെ
മാനസികമായ സന്തോഷത്തിനും കൂടി മാർഗ്ഗങ്ങൾ നാം കണ്ടെത്തിയില്ലെങ്കിൽ സന്തോഷം വളരെ അകന്നുതന്നെ നിൽക്കും .
മാനസികമായ സന്തോഷത്തിനും കൂടി മാർഗ്ഗങ്ങൾ നാം കണ്ടെത്തിയില്ലെങ്കിൽ സന്തോഷം വളരെ അകന്നുതന്നെ നിൽക്കും .
ധർമ്മം - അർത്ഥം - കാമം - മോക്ഷം എന്നീ ചതുർവിധ പുരുഷാർത്ഥ ങ്ങളുടെ സന്തുലിതമായ ജീവിത രീതിയാണ് സന്തോഷത്തിന് റ്ഹ്ഷീശ്വരന്മാർ നമ്മെ പഠിപ്പിച്ചത് .ധർമ്മ മാർഗ്ഗത്തിലൂടെ മാത്രമായിരിക്കണം പണവും , ആഗ്രഹങ്ങളും നിറവേറ്റി പോകേണ്ടത് .ഒപ്പം ആദ്ധ്യാത്മികതയുടെ മടിത്തട്ടിലായിരിക്കണം ഭൌതികതയുടെ വികാസവും. എങ്കിൽ മാത്രമേ ശാശ്വതമായ സുഖം നമുക്കു പ്രാപ്യമാവുകയുള്ളൂ .
നിത്യജീവിതത്തിൽ ചില കാര്യങ്ങളിൽ നാം ശ്രദ്ധാലുക്കളായാൽ സന്തോഷം നമ്മുടെ കൂടെയുണ്ടാകും .
ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കണമെന്ന മോഹം ഉപേക്ഷിക്കുക , മറ്റുള്ളവരിൽ അസൂയപ്പെടാതിരിക്കുക , ജീവിതത്തിൽ നിരാശപ്പെടാതിരിക്കുക , മറ്റുള്ളവർക്ക് നമ്മളോടുള്ള വിശ്വാസം നിലനിർത്താൻ പ്രയത്നിക്കുക ,ദൈവികതയിൽ വിശ്വസിക്കുക , സഹജീവികളെ സേവിക്കുക , ധാർമ്മികമായ ജീവിതം നയിക്കുക , വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം നൽകുക , നല്ല വാക്കുകൾ ഉപയോഗിക്കുക ...തുടങ്ങിയ സദ്പ്രവൃത്തികൾ ശീലിക്കുക .ക്രമേണ നമ്മുടെ ജീവിതത്തിൽ നാമറിയാതെ തന്നെ മാറ്റങ്ങൾ കൈവരും .അത് നമ്മെ സന്തോഷത്തിലേക്ക് നയിക്കും .കാമ - ക്രോധ - ലോഭ - മോഹ - മത മൽസരാദിക ലാണ് നമ്മുടെ സന്തോഷത്തിന്റെ ശത്രുക്കൾ .മേൽപ്പറഞ്ഞ ആറു ദുർ ഗുണങ്ങളേയും നിയന്ത്രിക്കാൻ നാം തയ്യാറാകണം .
ഭാരതത്തിലെ വേദമന്ത്രങ്ങളിലെ ഒരു പ്രധാന ശാന്തി മന്ത്രമാണിത് ;
" ഓം സർവ്വേ ഭവന്തു സുഖിന :"
" സർവ്വേ സന്തു നിരാമയ :"
"സർവ്വേ ഭദ്രാണി പശ്യന്തൂ"
"മാ കശ്ചിത് ദുഃഖ ഭാഗ് ഭവേത് "
" ഓം സർവ്വേ ഭവന്തു സുഖിന :"
" സർവ്വേ സന്തു നിരാമയ :"
"സർവ്വേ ഭദ്രാണി പശ്യന്തൂ"
"മാ കശ്ചിത് ദുഃഖ ഭാഗ് ഭവേത് "
ഏല്ലാവർക്കും സുഖം ഭവിക്കട്ടെ , എല്ലാവരും രോഗമുക്താരായിരിക്കട്ടെ , എല്ലാവരും ശുഭാരംഭമായത് മാത്രം ദർശി ക്കട്ടെ , ആരും തന്നെ ദു:ഖിക്കുകയും കഷ്ടപ്പെടാതെയും ഇരിക്കട്ടെ .
ഇതാവണം നമ്മുടെ പ്രാർത്ഥന .എന്റെ സുഖം എന്നല്ല മറിച്ച് സർവ്വചരാചരങ്ങളുടെയും സുഖവും ക്ഷേമവും ആണ് നാം ആഗ്രഹിക്കേണ്ടത്.
"ലോക സമസ്ത സുഖിനോ ഭവന്തു "
എന്നതാകണം നമ്മുടെ കാഴ്ചപ്പാട്. ഭാരതത്തിലെ രാജാക്കന്മാരിൽ പ്രബലനായ ദുരന്ദിദേവന്റെ പ്രാർത്ഥന നമുക്കു മാതൃകയാക്കാം .
ഇതാവണം നമ്മുടെ പ്രാർത്ഥന .എന്റെ സുഖം എന്നല്ല മറിച്ച് സർവ്വചരാചരങ്ങളുടെയും സുഖവും ക്ഷേമവും ആണ് നാം ആഗ്രഹിക്കേണ്ടത്.
"ലോക സമസ്ത സുഖിനോ ഭവന്തു "
എന്നതാകണം നമ്മുടെ കാഴ്ചപ്പാട്. ഭാരതത്തിലെ രാജാക്കന്മാരിൽ പ്രബലനായ ദുരന്ദിദേവന്റെ പ്രാർത്ഥന നമുക്കു മാതൃകയാക്കാം .
"നത്വഹം കാമയോ രാജ്യം ,
ന സ്വർഗ്ഗം ന പുനർഭവം ,
കാമ യേ ദുഃഖ തപതാനം ,
പ്രാണിനാം ആർത്തി നാശിനം "
ന സ്വർഗ്ഗം ന പുനർഭവം ,
കാമ യേ ദുഃഖ തപതാനം ,
പ്രാണിനാം ആർത്തി നാശിനം "
എനിക്ക് രാജ്യമോ , സ്വർഗ്ഗമോ വേണ്ട .എനിക്കു മോക്ഷം പോലും വേണ്ട , വേദന അനുഭവിക്കുന്ന വരുടേയും , ദുഖിക്കുന്നവരുടേയും മോചനവും സന്തോഷവുമാണ് എനിക്ക് വേണ്ടത് .
എത്ര ഉദാത്തമായ പ്രാർത്ഥ നയാണ് .ഈയൊരു സങ്കൽപ്പത്തിൽ ജീവിതം നയിക്കാൻ സാധിക്കുമെങ്കിൽ
ലോകത്തിനു മുഴുവൻ സന്തോഷവും ശാന്തിയും പകരാൻ നമുക്കു സാധിക്കും.
എത്ര ഉദാത്തമായ പ്രാർത്ഥ നയാണ് .ഈയൊരു സങ്കൽപ്പത്തിൽ ജീവിതം നയിക്കാൻ സാധിക്കുമെങ്കിൽ
ലോകത്തിനു മുഴുവൻ സന്തോഷവും ശാന്തിയും പകരാൻ നമുക്കു സാധിക്കും.


Very good post
ReplyDelete